ചിറ്റണ്ടയിൽ ഇക്കോ അഡ്വഞ്ചർ ടൂറിസം പദ്ധതി ഒരുങ്ങുന്നു.

ചിറ്റണ്ട : എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട കണ്ടംചിറ വനത്തിലാണ് ഇക്കോ അഡ്വഞ്ചർ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. മന്ത്രി എ.സി.മൊയ്തീന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ചിറ്റണ്ട കണ്ടംചിറ വനം, ചെറുചക്കിചോല വെള്ളച്ചാട്ടം, വാച്ച് ടവർ, നിലപറമ്പ്, തട്ടുമട എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തും.വനം വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ട്രക്കിങ്ങും മറ്റ് വിനോദാപാധികളും ഉൾപ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു. ടൂറിസം വകുപ്പ് ആർക്കിടെക്ചർ എം.ആർ.പ്രദീപ് കുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബസന്ത്ലാൽ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, വനം വകുപ്പ് പൂങ്ങോട് ഡെപ്യൂട്ടി ഡയറക്ടർ കെ.ടി.സജീവൻ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു.