ഓട്ടുപാറ ബൈപാസ് റോഡ് പണി പൂർത്തിയായില്ല; ജനങ്ങളുടെ യാത്ര ദുരിതത്തിൽ.

ഓട്ടുപാറ : ഓട്ടുപാറ ബസ് സ്റ്റാൻഡിലെ അറ്റകുറ്റപണികളുടെ ഭാഗമായി ഓട്ടുപാറ ബൈപാസ് റോഡിൽ നടന്നുവന്നിരുന്ന പണികൾ ഇനിയും പൂർത്തിയായിട്ടില്ല. റോഡ് ടാറിങ്ങിനായി കോറി വേസ്റ്റും മറ്റും റോഡിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ അതിനുശേഷമുള്ള പ്രവർത്തനങ്ങൾ ബൈപാസ് റോഡിൽ നടന്നിട്ടില്ല. ഇതിലൂടെയുള്ള ജനങ്ങളുടെ യാത്ര ദുഷ്കരമായിരിക്കുകയാണ്. മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കെട്ടിനിന്നു ചെളികുണ്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ബസ് സ്റ്റാൻഡിലെ പണികൾ പൂർത്തിയായിട്ടും ബൈപാസ് റോഡിനെ അവഗണിക്കുന്ന അധികൃതരുടെ നടപടിയിൽ ജനങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചു.