ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാനപാത വികസനത്തിന് തുടക്കമായി

വടക്കാഞ്ചേരി : ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാനപാത വികസനത്തിന് തുടക്കമായി. വെള്ളറക്കാട് മന്ത്രി എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. വി.സുമതി അധ്യക്ഷത വഹിച്ചു. കുന്നംകുളം പൊതുമരാമത്തു ഡിവിഷനിലെ പന്നിത്തടം മുതൽ പാഴിയോട്ടുമുറി വരെയുള്ള പാതയാണ് വികസിപ്പിക്കുന്നത്.കുന്നംകുളം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പാതയുടെ നിർമ്മാണത്തിനായി അഞ്ച് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.സംസ്ഥാനപാത 50 ലെ, മങ്ങാട് തോട്ടുപാലം മുതൽ പാഴിയോട്ടുമുറി വരെയുള്ള വികസനമാണ് ബാക്കിയായത്. പാതയുടെ വികസനത്തിനായി പൊതുമരാമത്തു സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളും മറ്റു കെട്ടിടങ്ങളും ഒഴിവാക്കി തരണമെന്നും ജനങ്ങളുടെ പൂർണ്ണമായ സഹകരണവും മന്ത്രി ആവശ്യപ്പെട്ടു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ,കല്യാണി .എസ്.നായർ,ജലീൽ ആദൂർ എന്നിവർ സംസാരിച്ചു.