ഒന്നാംകല്ല് ഒലീവ് ഇന്റർനാഷണൽ സ്കൂൾ ഇനി മുതൽ ഡൊമിസിലിയറി കെയർ സെന്റർ.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ കൊറോണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികളെ പരിചരിക്കുന്നതിനായി ഒന്നാംകല്ല് ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ ഡൊമിസിലിയറി കെയർ സെന്റർ ആരംഭിച്ചു. പ്രാരംഭഘട്ടത്തിൽ അൻപത് കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ കെയർ സെന്ററിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഷീല മോഹനൻ , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ജമീല ബീ, ആരോഗ്യവിഭാഗം ജീവനക്കാർ , നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.