PSC ബാങ്ക് വാക്‌സിൻ ചലഞ്ചിലേക്ക് 10,44,724 രൂപ നൽകി
വടക്കാഞ്ചേരി : വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി
പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് 10,44,724 (പത്ത് ലക്ഷത്തി നാൽപ്പത്തി നാലായിരത്തി എഴുനൂറ്റി ഇരുപത്തിനാല്) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബാങ്കിൻ്റെയും വിഹിതം ചേർന്നതാണ് ഈ തുക. ബാങ്ക് പ്രസിഡൻ്റ് എം.ആർ. ഷാജനിൽ നിന്നും ചെക്ക് നിയുക്ത എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് കെ. ആർ. ഉദയൻ, ബാങ്ക് സെക്രട്ടറി ടി.ആർ. രാജൻ, സ: പി. മോഹൻദാസ്, സ: വി. ബി. പീതാംബരൻ എന്നിവർ സന്നിഹിതരായിരുന്നു.