” കൂടെ ” – വടക്കാഞ്ചേരി നഗരസഭ കോവിഡ് കോൾ സെന്റർ ആരംഭിച്ചു.
വടക്കാഞ്ചേരി : കോവിഡ് രോഗബാധിതരായി ക്വാറൻ്റയ്ൻ ചെയ്യപ്പെട്ടവർക്കായി നഗരസഭ ആരംഭിച്ച കോൾ സെൻ്റർ പിന്തുണ സംവിധാനമാണ് "കൂടെ". ഓരോ കോവിഡ് ബാധിതനെയും കോൾ സെൻ്ററിൽ നിന്നും ഫോൺ മുഖേന ബന്ധപ്പെട്ട് ക്ഷേമവിവരങ്ങൾ അന്വേഷിച്ച റിയും. രോഗിക്ക് വേണ്ടതായ ആവശ്യങ്ങൾ കുറിച്ചെടുത്ത് RRT യുടെ വാർഡ്തല കോർഡിനേറ്റർക്ക് അപ്പോൾ തന്നെ കൈമാറുകയും ചെയ്യും. കോർഡിനേറ്റർ ഉടൻ തന്നെ RRT സംവിധാനത്തെ ഉപയോഗപ്പെടുത്തി ആവശ്യങ്ങൾ മണിക്കൂറുകൾക്കകം പരിഹരിക്കുന്നതാണ്. മരുന്ന്, ഭക്ഷണം തുടങ്ങിയവ, മാനസിക പിന്തുണയ്ക്ക് കൗൺസിലിങ്ങ് സൗകര്യം എന്നിവ "കൂടെ" കോൾ സെൻ്റർ മുഖേന നൽകുന്നു. ഓരോ വാർഡിലെയും RRT യുടെ ഏകോപനത്തിന് ഓരോ നഗരസഭാ ജീവനക്കാരനെ വീതം കോർഡിനേറ്റർ ആയി ചുമതപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ചെയർമാൻ ശ്രീ.പി.എൻ.സുരേന്ദ്രൻ കോൾ സെൻ്ററിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.