വിദ്യാഭ്യാസമന്ത്രിക്ക് ഒരു തുറന്ന കത്ത്; കുമ്പളങ്ങാട് സ്വദേശിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുന്നു.

വടക്കാഞ്ചേരി : വിദ്യാഭ്യാസമന്ത്രിക്ക് ഒരു തുറന്ന കത്ത് എന്ന പേരിൽ എഴുതിയ കുമ്പളങ്ങാട് സ്വദേശിനി അഞ്ജന സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വൈറൽ ആയത്. ഡബിൾ പിജിയും(Bsc,Msc,B.ed,M.ed)സെറ്റും യോഗ്യതയുള്ള അഞ്ജന കഴിഞ്ഞ ദിവസം ദേശമംഗലം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ഫിസിക്സ് വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിലുള്ള അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുത്ത എട്ട് പേരിൽ ഡബിൾ പിജിയുള്ള ഒരേയൊരു വ്യക്തി അഞ്ജന മാത്രമായിരുന്നു.എന്നാൽ ഇന്റർവ്യൂ ഫലം വന്നപ്പോൾ അഞ്ജന തഴയപ്പെടുകയും അഞ്ജനയേക്കാൾ താഴെയുള്ളയാളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെതിരെയാണ് അഞ്ജന ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മന്ത്രിയോട് നേരിട്ട് വിളിച്ചും ഇമെയിൽ അയച്ചും അറിയിച്ചിട്ടുണ്ടെന്ന് അഞ്ജനയുടെ ഭർത്താവ് സജീഷ് പറഞ്ഞു. പിൻവാതിൽ നിയമനത്തിനെതിരെ ശക്തമായ നടപടി മന്ത്രി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അഞ്ജനയും ഭർത്താവ് സജീഷും. അഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.