ദൈവദാസി സിസ്റ്റർ.മരിയ സെലിന്റെ അറുപതാം ചരമവാർഷികം

കുണ്ടന്നൂര്‍ : ദൈവദാസി സിസ്റ്റർ മരിയ സെലിന്റെ അറുപതാം ചാരമാവാർഷികവും,ദൈവദാസി പ്രഖ്യാപനത്തിന്റെ പത്താം വാർഷികവും ജന്മനാടായ കുണ്ടന്നൂരിൽ ഈ മാസം 25 ന് ആചരിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് സിസ്റ്റർ സെലിൻ ജീവചരിത്ര സെമിനാർ കുണ്ടന്നൂർ പരിശുദ്ധ കർമ്മലമാതാ ദേവാലയത്തിൽ നടക്കും.വൈകീട്ട്‌4.30.ന് സിസ്റ്ററിന്റെ ജന്മഗൃഹത്തിൽ നിന്നും60 ബൈക്കുകളുടെ അകമ്പടിയോടെ സിസ്റ്ററിന്റെ   ഛായചിത്രവും വഹിച്ചുകൊണ്ടുള്ള റാലി ഇടവക പള്ളിയിലേക്ക് ഉണ്ടായിരിക്കും.തുടർന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ.ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ റാസ നടക്കും.ഇടവകയിലെ വൈദീകർ,വടക്കാഞ്ചേരി-എരുമപ്പെട്ടി ഫൊറോനകളിലെ വികാരിമാർ എന്നിവർ സഹാകാർമ്മികരാകും.ക്വിസ്,ലേഖന മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.തുടർന്ന് ഊട്ടുനനേർച്ച വെഞ്ചിരിപ്പും ഊട്ടു സദ്യയും നടക്കും എന്നു വികാരി ഫാ. ജോജു പനയ്ക്കൽ, കൺവീനർ ജോർജ് പുത്തിരി,ട്രസ്റ്റിമാരായസി ടി.കൊച്ചുദേവസി,എം.പി.സ്റ്റീഫൻ,പി.എ. ഷാജി എന്നിവർ അറിയിച്ചു.