മുഹമ്മദാലി സഖാഫിക്ക് ഫോണിൽ വധഭീഷണി

വടക്കാഞ്ചേരി : കേരള പിന്നാക്ക കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദാലി സഖാഫിക്ക് നേരെ ഫോണിൽ വധഭീഷണി. ഞായറാഴ്ച രാവിലെ 10.30 യോടു കൂടി ഫോണിൽ ആണ് വധഭീഷണി സന്ദേശം വന്നത്.കാസർകോട് ജില്ലയിലേക്ക് കടന്നാൽ കൊല്ലപ്പെടും എന്നാണ് ഭീഷണി. സന്ദേശം വന്ന ഫോൺ നമ്പർ അടക്കം സഖാഫി ഡി.ജി.പി.ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകി.