പുതിയ ഉണർവോടെ ആക്ട്സ് വീണ്ടും കർമരംഗത്ത്

വടക്കാഞ്ചേരി : സാമ്പത്തിക പ്രതികൂല സാഹചാര്യങ്ങൾ തരണം ചെയ്ത് വടക്കാഞ്ചേരി ആക്ട്സ് വീണ്ടും കർമ്മരംഗത്ത്‌.ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ പഴയ പത്രങ്ങളും മറ്റും ശേഖരിക്കാനിറങ്ങിയ ആക്ട്സിന് ഒരു നാട് മൊത്തം കൂട്ടായ് നിന്നു.ആംബുലൻസ് ടെസ്റ്റ് വർക്കുകൾക്കായി കഴിഞ്ഞ ഒരു മാസക്കാലമായി സർവീസ് നിർത്തി വെച്ചിരിക്കുകയായിരുന്നു.എന്നാൽ,റോഡപകടങ്ങളിലെ കാവൽ മാലാഖമാരായ ആക്ട്സ് പൂർണ്ണ സജ്ജമായ ആംബുലൻസുമായാണ് തിരിച്ചെത്തുന്നത്.ആധുനിക സ്‌ട്രെക്ചർ സംവിധാനവുമായി നിരത്തിലിറങ്ങുന്ന ആംബുലൻസിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള തുക കണ്ടെത്തിയത് സുമാനസ്സുകളായ നാട്ടുകാരിൽ നിന്നു തന്നെയാണ്.ഏത് പാതിരാത്രിയ്ക്കും ഇവരുടെ സഹായഹസ്തങ്ങൾ അപകടത്തിൽ പെടുന്ന ആളുകൾക്ക് കൂടെയുണ്ട്‌.നേരവും കാലവും നോക്കാതെ ഏറ്റവും വേഗത്തിൽ തന്നെ എത്തി നിരവധി ആളുകൾക്ക് പുതുജീവൻ പകരം ആക്ട്സിന്റെ ജീവകാരുണ്യ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് പുതിയ മുഖം നൽകി കൊണ്ടാണ് പണികൾ പൂർത്തിയാക്കി പുത്തൻ ആംബുലൻസ് നിരത്തിൽ ഇറങ്ങുന്നത്. Acts :04884 234 999, 8547 534 999.