പഠനോപകരണ വിതരണവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

ഓട്ടുപാറ : ഡി.വൈ.എഫ്.ഐ. ഓട്ടുപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും. എസ്.എസ്.എൽ.സി. - പ്ലസ് ടൂ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു. സി.പി.ഐ.എം.. ജില്ല സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു .തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.