വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വടക്കാഞ്ചേരി : ഡി.വൈ.എഫ്.ഐ പടിഞ്ഞാറേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തേ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും നടത്തി, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു ,.സൂരജ് കലത്തിൽ അധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി ടി.ആർ രജിത്ത്, പി.എസ് സുധീഷ് കുമാർ, സി.ഉദയകുമാർ, എം.യു സുരേഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. യോഗത്തിൽ സുധീഷ്.സി കെ സ്വാഗതവും രമേഷ് നന്ദിയും പറഞ്ഞു.