![]()
കുണ്ടന്നൂര്‍ : പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കുണ്ടന്നൂർ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കത്ത് ചക്രസ്തംഭന സമരം നടത്തി. ഡി.വൈ.എഫ്.ഐ.തൃശൂർ ജില്ലാ കമ്മറ്റി അംഗം സഖാവ് സി.ആർ.കാർത്തിക പരിപാടി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വില്ലേജ് സെക്രട്ടറി എ. ആർ.അനൂപ് സ്വാഗതവും ,പ്രസിഡണ്ട് വിഷ്ണു ആർ.കൃഷ്ണൻ അദ്ധ്യക്ഷതയും വഹിച്ചു. മേഖല ട്രഷറർ ഷിഹാബുദ്ധീൻ നന്ദി പറഞ്ഞു.