ഡി.വൈ.എഫ്.ഐ.ജാഥയ്ക്ക് സ്വീകരണം

വടക്കാഞ്ചേരി : ഡി.വൈ.എഫ്.ഐയുടെ യുവജനപ്രതിരോധം-ജില്ലാപ്രചാരണ കാൽനട ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി.വടക്കാഞ്ചേരി നഗരസഭയിൽ ആര്യം പാടം,കുറാഞ്ചേരി,വടക്കാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു സ്വീകരണം.ജില്ലാ സെക്രട്ടറി പി.ബി.അനൂപ് സ്വീകരണകേന്ദ്രങ്ങളിൽ പ്രസംഗിച്ചു. വടക്കാഞ്ചേരിയിൽ എൻ.കെ.പ്രമോദ് കുമാർ അധ്യക്ഷനായി.