![]()
വടക്കാഞ്ചേരി : നഗരസഭയിലെ മുണ്ടത്തിക്കോട് കുടുംബശ്രീ രജിസ്ട്രേഷനെചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലെത്തി.സംഭവത്തിൽ പ്രധിഷേധിച്ചു കോണ്ഗ്രസ് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ നടത്തും. വടക്കാഞ്ചേരി-തൃശ്ശൂർ സംസ്ഥാന പാത,മെഡിക്കൽ കോളേജ് റോഡ് എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.സംഘർഷത്തിൽ സി.ഡി.എസ്.ചെയർപേഴ്സൻ ധന്യ മുരളിക്ക് മെഡിക്കൽ കോളജിൽ ചികിത്സ നൽകി.സി.ഡി.എസ്ഓഫീസിൽ വച്ച് പോലീസ് സാന്നിധ്യത്തിൽ ധാന്യയെ സി.പി.എം.കൗൺസിലർമാർ മർദിച്ചു എന്ന് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.എന്നാൽ രജിസ്ട്രേഷന് എത്തിയവരെ കൗണ്സിലറുടെ നേതൃത്വത്തിൽ ജാതിപ്പേര് വിളിച്ച് കളിയാക്കി എന്ന് സി.പി.എമ്മും.ആരോപിക്കുന്നു. നഗരസഭാപ്രവർത്തനങ്ങളെ കോണ്ഗ്രസ് കക്ഷി നേതാവിന്റെ നേതൃത്വത്തിൽ സ്ഥിരം തടസ്സപ്പെടുത്തുന്നു എന്നു നഗരസഭാ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് കുറ്റപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ10 മുതൽ 4 വരെ കുടുംബ ശ്രീ അംഗങ്ങളുടെ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് സി.പി.എം.ഏരിയ സെക്രട്ടറി അറിയിച്ചു.