ഡി.വൈ.എഫ്. ഐ. ലഹരിവിരുദ്ധ ക്ലാസ്സും പഠനോപകരണ വിതരണവും നടത്തി

വടക്കാഞ്ചേരി : ഡി.വൈ.എഫ്.ഐ.ഓട്ടുപാറ യൂണിറ്റ് നടത്തിയ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ക്ലാസ്സും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. തൃശൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എ. ജോസഫ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു. എം.എം.ഹരീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ.പ്രമോദ് കുമാർ ,എം.ജെ.ബിനോയ്‌, പി.എൻ.അനിൽ കുമാർ, വി.എം.അബ്‌ദുൾ അസീസ്,എ. ഡി.അജി, കെ.ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി. - പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചടങ്ങിൽ അനുമോദിച്ചു.