ഡി.വൈ.എഫ്.ഐ.ചുമരെഴുത്ത് സമരവും പൊതുയോഗവും സംഘടിപ്പിച്ചു
വടക്കാഞ്ചേരി : ഡി.വൈ.എഫ്.ഐ. ഓട്ടുപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമരെഴുത്ത് സമരവും പൊതുയോഗവും സംഘടിപ്പിച്ചു .ഡി.വൈ.എഫ്.ഐ. ജില്ല സെക്രട്ടറിയേറ്റ് അംഗം എം.ജെ.ബിനോയ് ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ സഖാവ് എൻ.കെ.ടിന്റോ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ.എം. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം സഖാവ് എൻ.കെ. പ്രമോദ് കുമാർ, ടി.വൈ.എഫ്.ഐ.വടക്കാഞ്ചേരി ബ്ലോക്ക് ട്രഷറർ മിഥുൻ സജീവ്, എസ്.എഫ്.ഐ.ഏരിയ സെക്രട്ടറി സഖാവ് അജയ് മോഹൻ, സി.പി.ഐ.എം. ഓട്ടുപാറ ലോക്കൽ കമ്മിറ്റി അംഗം സഖാവ് കെ.യു. പ്രദീപ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എ. ഡി. അജി സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ജിനു ഭരതൻ നന്ദിയും പറഞ്ഞു.