അസുരൻകുണ്ട് അണക്കെട്ട് തുറന്നു

വടക്കാഞ്ചേരി : കനത്ത മഴയിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയോളം ഉയർന്ന സാഹചര്യത്തിൽ അസുരൻകുണ്ട് അണക്കെട്ടിന്റെ ഷട്ടർ ഒരിഞ്ചോളം ഉയർത്തി. നിലവിൽ 10 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ കഴിഞ്ഞ ദിവസം ഒൻപതു മീറ്ററിന് മുകളിൽ ജലനിരപ്പ് എത്തിയതോടെയാണ് ഷട്ടർ തുറന്നത്.ഷട്ടർ തുറന്നതിന് ശേഷം അസുരൻകുണ്ട് അണക്കെട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആയിരുന്നു.