നിറഞ്ഞൊഴുകി ചാത്തൻ ചിറ

കുമരനെല്ലൂര്‍ : സഞ്ചാരികൾക്ക് മനസ്സിന് കുളർമ്മയേകി നിറഞ്ഞൊഴുകി ചാത്തൻ ചിറ.ശക്തമായ മഴയിൽ കവിഞ്ഞൊഴുകുന്ന ചിറ കാണാനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.സമീപവാസികൾ കുളിക്കാനും കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്ന ജലസ്രോതസ്സ് ആണിത്.വർഷങ്ങളായി തകർന്നു കിടന്നിരുന്ന ചിറയെ സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർജ്ജീവനം നൽകിയിരുന്നു.ഇതിന്റെ ഭാഗമായി ചിറയിൽ ചെളി നീക്കം ചെയ്ത് ആഴം വർധിപ്പിച്ചു.അനധികൃത കയ്യേറ്റങ്ങൾ എല്ലാം നീക്കം ചെയ്തു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ വെള്ളം ഇപ്പോൾ ചിറയിൽ ശേഖരിക്കാൻ സാധിക്കുന്നു. മൊത്തം ഒരു കോടി എൺപത്തി എട്ട് ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആണ് ആണ് അനുവദിച്ചിട്ടുള്ളത്.ഇതിൽ 75 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി.ഇതുവഴി വടക്കാഞ്ചേരി നഗരസഭ, എരുമപ്പെട്ടി പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും.