ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി യൂണിറ്റ് മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു

വടക്കാഞ്ചേരി : ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അത്താണി മെഡിക്കൽ കോളേജിൽ രോഗികൾക്കും, കൂട്ടിരിപ്പുക്കാർക്കും വടക്കാഞ്ചേരി മേഖല കമ്മറ്റി ഭക്ഷണം വിതരണം ചെയ്തു. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, ജില്ലയിലെ മുതിർന്ന പാർട്ടി നേതാവ് എ. പത്മനാഭൻ, ലോക്കൽ സെക്രട്ടറി ടി.ആർ.രഞ്ജിത്ത് എന്നിവർ, പൊതിച്ചോറ് വിതരണത്തിന് നേതൃത്വം നൽകി. മേഖലയിലെ കുമ്പളങ്ങാട് പടിഞ്ഞാറേക്കര, സെൻറർ, വടക്കുമുറി, നെല്ലിക്കുന്ന്, അകംപാടം, ഇരട്ടകുളങ്ങര, നടുത്തറ, വടക്കാഞ്ചേരി ടൗൺ, പുല്ലാനിക്കാട്, കരുതക്കാട്, റെയിൽ വേ സ്റ്റേഷൻ, പത്താംകല്ല്, മംഗലം എന്നീ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച പൊതിച്ചോറ്കളാണ് വിതരണം ചെയ്തത്.