പാലം തകർന്നു; വഴിമുട്ടി പ്രദേശ വാസികൾ

വടക്കാഞ്ചേരി : അയ്യമ്പാറ പാലം തകർന്നതോടെ കട്ടിലപ്പൂവ്വം-പുല്ലം കണ്ടം മലയോരമേഖലയിലുള്ളവർക്ക് കുണ്ടുകാട് എത്തുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.ബസ്സുകൾ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചു വിടുകയാണ്.പാലം പുനനിർമ്മിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ , അമ്പലപ്പാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം.കുര്യാക്കോസ് എന്നിവർ അധികൃതർക്ക് നിവേദനം നൽകി.