![]()
വടക്കാഞ്ചേരി : പുലാക്കോട് എഴുപതുകാരിയായ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യൻ കോവിലിലെ പൂജാരി പരേതനായ കുട്ടപ്പന്റെ മകൻ ഗോപിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്‌ക്ക് ആണ് സംഭവം. ഇതേ ദിവസം സ്റ്റേഷനിലേക്ക് വരാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. കോട്ടപ്പുറം സുബ്രഹ്മണ്യൻ കോവിലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കോവിലിന് പുറകിലുള്ള വീട്ടിലാണ് ഗോപിയും അമ്മയും താമസിക്കുന്നത്.ആറുമാസം മുൻപാണ് ഗോപി ഇവിടെ പൂജാരി ആയി എത്തുന്നത്.ഞായറാഴ്ച ക്ഷേത്രത്തിൽ പോയിരുന്ന അമ്മ തിരികെ എത്തിയപ്പോഴാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടത്.ചാക്കിൽ കണ്ടെത്തിയ കളരിക്കെട്ടും ടവർ ലൊക്കേഷനുമാണ് പോലീസ് ഗോപിയെ സംശയിക്കാനിടയാക്കിയത്.