വടക്കാഞ്ചേരിയിൽ കോവിഡ് വ്യാപനം രൂക്ഷം.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്നു. ഞായറാഴ്ച 37 പേർക്കാണ് വടക്കാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി കോവിഡ്-19 രോഗം സ്ഥിരീകരിച്ചത്. കുമാരനല്ലൂർ-9,വടക്കാഞ്ചേരി-7,പുതുരുത്തി-5, എങ്കേക്കാട് 4 പേർ,മിണാലൂർ-2, കുമ്പളങ്ങാട്-2, മുണ്ടത്തിക്കോട്-2, ആര്യാംപാടം-1,മംഗലം-1, പുല്ലാനിക്കാട്-1,കുറാഞ്ചേരി-1, അകമല-1, പാർളിക്കാട്-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രദേശത്ത് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.