വടക്കാഞ്ചേരി നഗരസഭയിലെ സേവനങ്ങൾ ഡിജിറ്റലാകുന്നു
https://wadakancherymunicipality.lsgkerala.gov.in ) ഉപയോഗിക്കണമെന്ന് സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു. വടക്കാഞ്ചേരിയിൽ കോവിഡ് -19 രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരസഭ ഓഫീസിലേക്ക് വരുന്ന ആളുകളുടെ എണ്ണം കുറക്കുന്നതിനാണിത്. ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ , ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വസ്തു നികുതി ഓൺലൈൻ പേയ്‌മെന്റ്, ലൈസൻസിനുള്ള അപേക്ഷ, ഇ-ഫയലിംഗ് തുടങ്ങിയവയാണ് വെബ്‌സൈറ്റിൽ ലഭ്യമാകുന്ന സേവനങ്ങൾ. കൂടാതെ നഗരസഭാ സെക്രട്ടറിക്കോ നഗരസഭാ സേവനങ്ങൾ സംബന്ധിച്ചോ ഏതെങ്കിലും അപേക്ഷകളോ പരാതികളോ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്താൽ തുടർനടപടികൾ സ്വീകരിക്കുന്നതാണ്. നഗരസഭാ ഓഫീസിലെ ഫയലുകളെ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.1 നഗരസഭാ ഓഫീസ്-04884 232252. 2. സെക്രട്ടറി - 9946692902 - പൊതു അന്വേഷണങ്ങൾ. 3. മുൻസിപ്പൽ എൻജിനീയർ- 9605860054- പൊതുമരാമത്ത് വിഭാഗം. 4.റെവന്യൂ ഇൻസ്‌പെക്ടർ- 9946559078-റെവന്യൂ വിഭാഗം. 5. ഹെൽത്ത് ഇൻസ്‌പെക്ടർ-9447587032- ആരോഗ്യവിഭാഗം. 6. ശ്രീ സുമേഷ് പവിത്രൻ- 9746867766- കുടുംബശ്രീ. 7.ശ്രീ ജെയ്സൺ എ. ജെ.-8547322122-RC, OC, ജനന മരണ സർട്ടിഫിക്കറ്റ്.
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി നഗരസഭയുടെ വെബ്സൈറ്റ് (