വടക്കാഞ്ചേരിയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 41 പേർക്ക്.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ ചൊവ്വാഴ്ച 41 പേർക്ക് കോവിഡ്- 19 രോഗം സ്ഥിരീകരിച്ചു. കുമരനല്ലൂർ-05,വടക്കാഞ്ചേരി- 09, എങ്കേക്കാട്- 03 പേർ, കുമ്പളങ്ങാട്-02,മുണ്ടത്തിക്കോട്-05, പുല്ലാനിക്കാട്- 01, പാർളിക്കാട്- 03, പുതുരുത്തി- 03, പെരിങ്ങണ്ടൂർ- 03, മിണാലൂർ- 06, മങ്കര- 01 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. കോവിഡ് വ്യാപനം രൂക്ഷമായ തോടെ പ്രദേശത്ത് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.