![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ കോവിഡ് ടെസ്റ്റും, വാക്സിനേഷനും ശനിയാഴ്ച മുതൽ ആശുപത്രിക്ക് പുറകിലുള്ള ടി. ബി കുന്ന് റോഡിലെ DEI സെന്ററിൽ വെച്ച് നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലാ ആശുപത്രിയിലെ സ്ഥലപരിമിതി മൂലം ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. അനിയന്ത്രിതമായ തിരക്ക് മൂലം
ആശുപത്രിയിൽ കോവിഡ് രോഗികളും അല്ലാത്തവരുമായി സമ്പർക്കമുണ്ടാകുന്നു എന്ന് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ശ്രീമതി സന്ധ്യ കൊടയ്ക്കാടത്ത് കളക്ടർക്ക് പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ആശുപത്രിയിലെ ചിത്രങ്ങളും വീഡിയോകളും വലിയ ചർച്ചാവിഷയം ആയിരുന്നു. ഇതേത്തുടർന്നാണ് കോവിഡ് ടെസ്റ്റും വാക്‌സിനേഷനും മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അധികൃതർ നിർബന്ധിതരായത്