ചിറ്റണ്ടയിൽ വയോധികനു കോവിഡ്

ചിറ്റണ്ട : ചിറ്റണ്ടയിൽ ഉറവിടം അറിയാത്ത കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം സമ്പർക്കം പുലർത്തിയ കുണ്ടന്നൂരിലെ വില്ലേജ് ഓഫീസ് , കുണ്ടന്നൂർ ചുങ്കത്തെ അക്ഷയ കേന്ദ്രം, എന്നിവ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഇവിടത്തെ ജീവനക്കാരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച (ജൂലൈ 7) ഇദ്ദേഹം ചുങ്കത്തെ സ്വകാര്യ ക്നിനിക്കിൽ പനിക്ക് ചികിത്സ തേടിയിരുന്നു. ഇവിടുത്തെ ഡോക്ടറും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു . പനി അധികമായതിനെ തുടർന്ന് ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും സ്രവം പരിശോധിക്കുകയുമായിരുന്നു.