ഓട്ടുപാറയിൽ അമ്മയ്ക്കും മകനും കോവിഡ്.

വടക്കാഞ്ചേരി : തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അമ്മയ്ക്കും (45) മകനുമാണ് (22) കോവിഡ് സ്ഥിരീകരിച്ചത്. ബാംഗ്ലൂരിൽ നിന്നും വന്ന ഇവരുടെ മറ്റൊരു മകന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തെക്കുംകര പഞ്ചായത്തിലെ കരുമത്രയിൽ ഒരു യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. ഓട്ടുപാറയുടെ ഒരു ആശുപത്രിയിലെ നേഴ്സ് ആയ ഈ യുവതി കോവിഡ് ബാധിതയായ മറ്റൊരു സ്ത്രീയെ പരിചരിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മിണാലൂരിൽ 14 കാരിയായ പെൺകുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മറ്റൊരു സ്ത്രീയുമായി ഈ പെൺകുട്ടിക്ക് സമ്പർക്കം ഉണ്ടായിരുന്നു.