കുമരനെല്ലൂരിലും അകമലയിലും മിണാലൂരും കോവിഡ് സ്ഥിരീകരിച്ചു
വടക്കാഞ്ചേരി : അകമലയിൽ 47 വയസുകാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.
കുമരനെല്ലൂരിൽ 50 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപതിയിലെ ജീവനക്കാരിയായ ഇവരുടെ ബന്ധുക്കൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മിണാലൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. 2 ദിവസം മുൻപ് ഈ വിദ്യാർത്ഥിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കോവിഡ് പോസിറ്റീവ് ആയത്.