കോവിഡ് അതിവ്യാപനം – വടക്കാഞ്ചേരിയിൽ കൺട്രോൾ റൂം തുറന്നു

വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നഗരസഭ ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു 04884 232 252 . കോവിഡ് 19 രണ്ടാംഘട്ടപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും, വ്യാപാര വ്യവസായി സംഘടനകളുടെയും, പോലീസ്, റവന്യൂ ആരോഗ്യ വകുപ്പ് മേധാവി വകുപ്പുകളുടെയും സര്‍വ്വ കക്ഷി യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, നഗരസഭ ചുമതലയുളള സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ടെയ്മെന്‍റ് സോണുകളായി പ്രഖ്യാപിക്കുന്ന ഡിവിഷനുകളില്‍ റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ ഇടപെടണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. കണ്ടെയ്മെന്‍റ് സോണുകളിലെ പോസ്റ്റ് ഓഫീസ് , പച്ചക്കറി പൊതുവിതരണ സ്ഥാപനങ്ങള്‍, എന്നിവ ഒഴികെയുളള സ്ഥാപനങ്ങൾ അടക്കണമെന്ന് എന്ന് സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ നിര്‍ദ്ദേശം നല്കി.