വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു.
പാര്ളിക്കാട് : വടക്കാഞ്ചേരി പാർളിക്കാട് ബസ് സ്റ്റോപ്പിന് സമീപമാണ് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത് . KL 08 BM 7920 എന്ന നമ്പറിലുള്ള പിയാജിയോ ape ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Courtesy :Jijasal