ചിറ്റണ്ടയിൽ 6 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്
ചിറ്റണ്ട : ചിറ്റണ്ടയിൽ 6 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ബന്ധുവുമായി ഉണ്ടായ സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. ഇയാൾക്ക് ജൂലൈ 19 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 18 ന് ഇയാൾ ചിറ്റണ്ടയിലെ ബന്ധുക്കളെ സന്ദർശിച്ചിരുന്നു. ഒരു വീട്ടിലെ നാല് പേർക്കും രണ്ട് വീടുകളിലുമായി ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നതിനാൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്.