വടക്കാഞ്ചേരി നഗരസഭയിലെ 3 ഡിവിഷനുകൾ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി : ഡിവിഷൻ 32 അത്താണി, ഡിവിഷൻ 38 മുണ്ടത്തിക്കോട് സൗത്ത്, ഡിവിഷൻ 39 കോട്ടപ്പറമ്പ് എന്നീ ഡിവിഷനുകളാണ് കോവിഡ് രോഗവ്യാപനം കൂടുതലായതിനെ തുടർന്ന് ജില്ലാ കളക്ടർ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചത്. തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (02/02/2021) 565 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 437 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4524 ആണ്. തൃശ്ശൂർ സ്വദേശികളായ 78 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.