മന്ത്രി എ.സി. മൊയ്‌തീനെ വെല്ലുവിളിച്ച്‌ അനിൽ അക്കരെ എം.എൽ.എ.

വടക്കാഞ്ചേരി : നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിക്കാൻ മന്ത്രി എ.സി. മൊയ്‌തീനെ വെല്ലുവിളിച്ച്‌ അനിൽ അക്കരെ എം.എൽ.എ. തോറ്റാലും ജയിച്ചാലും ഇനി നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും പത്ത് വര്ഷം എന്നത് നേരത്തെ പ്രഖ്യാപിച്ചതാണെന്നും തന്റെ നിലപാടിൽ മാറ്റം ഉണ്ടാവില്ലെന്നും എം.എൽ.എ. പറഞ്ഞു. താൻ ഇത്തവണ മണ്ഡലം മാറുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. തനിക്ക് വോട്ടവകാശമുള്ള വടക്കാഞ്ചേരിയിൽ മാത്രമേ മത്സരിക്കു. തന്നെ അപകീർത്തിപ്പെടുത്താൻ സി.പി.ഐ.എമ്മും മന്ത്രിയും ശ്രമിക്കുകയാണെന്നും അതുകൊണ്ടൊന്നും താൻ തളരില്ലെന്നും എം.എൽ.എ. പറഞ്ഞു.