നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ദമ്പതികൾ പോലീസ് പിടിയിലായി

വടക്കാഞ്ചേരി : വടക്കാഞ്ചേരി കേന്ദ്രീകരിച്ചു നിരവധി തട്ടിപ്പുകൾ നടത്തി ഒളിവിലായ ദമ്പതിമാരായ പ്രതികൾ പോലീസ് പിടിയിലായി. എങ്കക്കാട് നന്തിലത്ത് വീട്ടിൽ കൃഷ്ണകുമാർ, ഭാര്യ ജയശ്രീ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ ഈസ്റ്റ്, വെസ്റ്റ് ,വിയ്യൂർ തുടങ്ങി സ്റ്റേഷനുകളിൽ നിലവിൽ ഇവരുടെ പേരിൽ കേസുകൾ ഉണ്ട്.എട്ടു വർഷം മുൻപ് വടക്കാഞ്ചേരിയിൽ സഹകരണ സ്ഥാപനം ആരംഭിച്ചു നിക്ഷേപങ്ങൾ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.തുടർന്നും ഒരുപാട് തട്ടിപ്പുകൾ പ്രതികൾ നടത്തിയതായി തെളിഞ്ഞു.വിശ്വാസവഞ്ചന, അതിക്രമം,സ്വത്ത് ,സ്വർണ്ണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകൾ ഇവരുടെ പേരിൽ ഉണ്ട്.ഈ തട്ടിപ്പുകൾക്ക് എല്ലാം ശേഷം പ്രതികൾ ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്നു.തുടർന്നും ഇപ്പോൾ തൃശൂരിലെ ഫ്ലാറ്റിൽ താമസിച്ചു തട്ടിപ്പ് പ്രവൃത്തികൾ തുടരുകയാണെന്ന് ഡി. വൈ. എസ്.പി.പി.വിശ്വംഭരന് ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.