കഞ്ചാവ് ലഹരിയിൽ ബൈക്കോടിച്ചിരുന്നയാൾ അറസ്റ്റിൽ

അത്താണി : എക്സൈസ് വാഹനം കണ്ട് അമിതവേഗത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവിനെ കോലഴി എക്സൈസ് സംഘം പിടികൂടി.കുന്നംകുളം ആർത്താറ്റ് ചെറുപനയ്ക്കൽ വീട്ടിൽ നിജോയെ ആണ് പിടികൂടിയത്. കഞ്ചാവ് ലഹരിയിലായിരുന്ന ഇയാളിൽ നിന്ന് 20 പൊതി കഞ്ചാവും പിടിച്ചെടുത്തു.