വടക്കാഞ്ചേരി നഗരസഭ ഓക്സിജൻ സിലിണ്ടറുകൾ ശേഖരിക്കുന്നു

വടക്കാഞ്ചേരി : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഓക്സിജൻ സിലിണ്ടറുകൾ ശേഖരിക്കുന്നു. വടക്കാഞ്ചേരി നഗരസഭയും ഈ ഉദ്യമത്തിന്റെ ഭാഗമായി വർക്ക് ഷോപ്പുടമകളിൽ നിന്നും ശൂന്യമായ ഓക്സിജൻ സിലിണ്ടറുകൾ ശേഖരിക്കുന്നു. ആദ്യ സംഭാവനയായി ശ്രീ പ്രശോഭൻ കാട്ടിൽ പറമ്പിൽ 2 സിലിണ്ടറുകൾ നൽകി. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ ഫ്ലഷ് ചെയ്തതിനു ശേഷമാണ് മെഡിക്കൽ ഓക്സിജൻ നിറക്കുന്നത്. സിലിൻഡറുകൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ നഗരസഭയുമായി ബന്ധപ്പെടേണ്ടതാണെന്ന്‌ നഗരസഭ സെക്രട്ടറി മനോജ് കല്ലുംക്കുന്നത്ത് അറിയിച്ചു