ചിറ്റണ്ടയിൽ 58 ദിവസം പ്രായമായ കുട്ടിയടക്കം 3 പേർക്ക് കോവിഡ്.

ചിറ്റണ്ട : ചിറ്റണ്ടയിൽ 58 ദിവസം പ്രായമായ കുട്ടിയടക്കം ഒരു വീട്ടിലെ 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയും 6 വയസുള്ള മറ്റൊരു കുട്ടിയുമാണ് മറ്റു രോഗബാധിതർ. തളിയിലെ സ്വന്തം വീട്ടിൽ താമസിച്ചിരുന്ന ഇവർക്ക് യുവതിയുടെ പിതാവിൽ നിന്നാണ് രോഗം പകർന്നത്. മൽസ്യവില്പനക്കാരനായ ഇവരുടെ പിതാവിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. പട്ടാമ്പി ക്ലസ്റ്ററിൽ നിന്നാണ് ഇയാൾക്കു രോഗം പകർന്നത്.