മങ്കരയിൽ 3 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്.

മങ്കര : മങ്കരയിൽ 3 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയ സ്ത്രീയിൽ നിന്നാണ് ഇവർക്ക് രോഗം പടർന്നത്. ജൂലൈ 28 ന് കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മയുടെ സമീപവാസികളാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 3 പേർ. 34 വയസുള്ള വീട്ടമ്മ, 20 വയസ്സുള്ള യുവതി , ഇവരുടെ സഹോദരിയുടെ 6 വയസുള്ള കുട്ടി , എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.