ലോകകപ്പിന്റെ ആരവമുയർത്തി 1 മില്യൺ ഗോൾ

വടക്കാഞ്ചേരി : ലോകകപ്പിന്റെ ആരവമുയർത്തി നാടാകെ വൺ മില്യൺ ഗോൾ പരിപാടി നടന്നു. വടക്കാഞ്ചേരി നഗരസഭയിൽ വടക്കാഞ്ചേരി , പാർളിക്കാട്,അമ്പലപുരം,മിണാലൂർ,മുണ്ടത്തിക്കോട്,വ്യാസ കോളജ്, മെഡിക്കൽ കോളേജ് ഗ്രൗണ്ട്കളിൽ കായികപ്രേമികളും സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും ഗോളുകൾ അടിച്ചു.നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്,സർവീസസ് മുൻ താരം സി.ടി. കുര്യൻ എന്നിവർ മിണാലൂരിലും,നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ പാർളിക്കാടും ആദ്യ ഗോളുകൾ അടിച്ചു.