ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ഓട്ടുപാറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു

വടക്കാഞ്ചേരി : ഒട്ടുപാറ - കുന്നംകുളം റോഡിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്ന് സി.പി.എം.ഒട്ടുപാറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ഒന്നാംകല്ല്, മാരാത്തുകുന്ന്,അകമല പ്രദേശങ്ങളിൽ പുറമ്പോക്കിൽ കഴിയുന്നവർക്ക് പട്ടയം അനുവദിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം കെ.വി.നഫീസ സമ്മേളനം ഉദ്ഘാടനം ചെയ്തു.എ. പത്മനാഭൻ, മേരി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.പി.എൻ.അനിൽ കുമാർ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.