തൊണ്ടയിൽ കാൻസർ മൂലം കഷ്ടപ്പെടുന്ന യുവാവ് ചികിത്സ സഹായം തേടുന്നു

പാര്ളിക്കാട് : രണ്ട് വർഷത്തോളമായി തൊണ്ടയിൽ കാൻസർ മൂലം ദുരിതം അനുഭവിക്കുന്ന പാർളിക്കാട് സ്വദേശി പാറേൻങ്ങാട്ടിൽപ്പടി ബിജു സുമനസ്സുകളുടെ സഹായം തേടുന്നു.ഭാര്യയും രണ്ടു മക്കളും അമ്മയും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം .ബിജു കൂലിപ്പണിക്കു പോയിട്ടാണ് കുടുംബം ജീവിച്ചിരുന്നത് .ഇപ്പോൾ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് .ഭക്ഷണം ട്യൂബ് വഴിയാണ് കഴിക്കുന്നത്. ഭക്ഷണത്തിനോ മരുന്നിനോ കുട്ടികളുടെ പഠനത്തിനോ ഗതിയില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം.ഇവരെ സഹായിക്കാൻ സാധിക്കുന്നവർക്കായി ഫെഡറൽ ബാങ്ക് വടക്കാഞ്ചേരി ശാഖയിൽ ബിജുവിന്റെ ഭാര്യ സുജിതയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/c no.15650100059505. ,Ifsc. Fdrl0001565.,. ph.7560877387 ,9544546304.