കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വടക്കാഞ്ചേരി : കുറാഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. രണ്ടാൾക്ക് പരിക്കേറ്റു. വടക്കാഞ്ചേരിയിൽ നിന്ന് രോഗിയെയും കൊണ്ട്  പോയിരുന്ന കാറും ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന മറ്റൊരു കാറും തമിൽ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്.വരവൂർ, തളി മുണ്ടില പറമ്പിൽ അസീസിന്റെ ഭാര്യ 36 വയസ്സുള്ള ഫാത്തിമയാണ് മരിച്ചത്. ഇവരെ ഇന്ന് രാവിലെ കുഴഞ്ഞു വീണ തിനെ തുടർന്ന് വടക്കാഞ്ചേരി ഡിവൈൻ ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഒറ്റപ്പാലം മോളത്ത്  വീട്ടിൽ ജോളി , ജോൺ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ആക്ട്സ് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. IMG_20171128_150358