സി.പി.ഐ.എം.വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
വടക്കാഞ്ചേരി : ത്രിപുരയിലെ ആർഎസ്എസ് - ബിജെപി അക്രമങ്ങൾക്കെതിരെ സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനം വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച് ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു.
പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ: സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി സ: പി എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ സ: കെ പി മദനൻ സ്വാഗതവും സ: കെ എം മൊയ്തു നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ എ പദ്മനാഭൻ, കെ എസ് ശങ്കരൻ എന്നിവര്‍ നേതൃത്വം നല്‍കി.