സൂര്യതാപം :രണ്ടുപേർക്ക് പൊള്ളലേറ്റു

വടക്കാഞ്ചേരി : ദേശമംഗലം പഞ്ചായത്തിൽ തലശ്ശേരി സ്വദേശികളായ രണ്ട് പേർക്ക് സൂര്യതാപമേറ്റു.ഊളക്കൽ വീട്ടിൽ സുഭാഷ്, അത്താണിക്കൽ സെയ്‌ത് മുഹമ്മദ് എന്നിവർക്കാണ് പൊള്ളലേറ്റത്.കുളിക്കാനായി ഭാരതപ്പുഴയിൽ പോയപ്പോൾ ആണ് കഴുത്തിന് പുറകു വശത്തായി പൊള്ളലേറ്റത്.വേനൽ കടുത്തതോടെ സൂര്യതാപം മൂലം പൊള്ളൽ എൽക്കുന്നത് പതിവായിരിക്കുകയാണ്.കടുത്ത വെയിൽ കൊണ്ട് മനുഷ്യരും മൃഗങ്ങളും എല്ലാം വലയുകയാണ്. ഇതിന് പുറമെയാണ് സൂര്യതാപം മൂലം പൊള്ളൽ എൽക്കുന്നത്.