സി.പി.ഐ.എം.പ്രവർത്തകരുടെ നേതൃത്വത്തിൽ ഓട്ടുപാറ കുളം വൃത്തിയാക്കി

ഓട്ടുപാറ : സി.പി.എം.പ്രവർത്തകർ ഓട്ടുപാറ ചണ്ടിക്കുളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.സർക്കാരിന്റെ 'ഹരിതകേരളം സുന്ദരകേരളം', പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.ഓട്ടുപാറ ലോക്കൽ സെക്രട്ടറി പി.എൻ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു.കെ.പി.മദനൻ, എൻ.കെ.പ്രമോദ് കുമാർ,എം.ജെ.ബിനോയ്‌ തുടങ്ങിയവർ സംസാരിച്ചു.