ശോഭാസിറ്റി മാളിൽ ആളുകളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

വടക്കാഞ്ചേരി : ശോഭാസിറ്റി മാളിൽ സിനിമ കാണാനെത്തിയ ആളുകൾക്ക് നേരെ തോക്കു ചൂണ്ടി ഭയപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വടക്കാഞ്ചേരി ,ഓട്ടുപാറ സ്വദേശി സുഭാഷ് ആണ് അറസ്റ്റിലായത്. വൈകീട്ട് നാലുമണിയോടെ ആണ് ഈ നാടകീയ രംഗം അരങ്ങേറിയത്.കൂട്ടുകാർക്ക് ഒപ്പം മാളിൽ എത്തിയ ഇയാൾ പെട്ടെന്ന് പോക്കറ്റിൽ നിന്നും തോക്ക്‌ എടുക്കുകയായിരുന്നു. തുടർന്ന് സുരക്ഷാജീവനക്കാർ ഇയാളെ പിടിച്ച് കാറിൽ പൂട്ടിയിട്ട ശേഷം വിയ്യൂർ പോലീസിനെ വിവരം അറിയിച്ചു.വിയ്യൂർ സി.ഐ.സിദ്ധിക്കിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ കളിത്തോക്ക് ആണെന്ന് മനസ്സിലായി.താൻ കേരള വർമ്മ കോളേജിലെ വിദ്യാർത്ഥി യാണെന്നും വിദ്യാർത്ഥി സംഘർഷം ഉള്ളതിനാൽ ആണ് തോക്ക്‌ കൊണ്ടുനടക്കുന്നതെന്ന് ഇയാൾ ആദ്യം പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിദ്യാർത്ഥി അല്ലെന്ന് തെളിഞ്ഞു. താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണെന്നും അവരുടെ ബന്ധുക്കളെ ഭയന്നാണ് കളിത്തോക്ക് കയ്യിൽ വച്ചിരിക്കുന്നത് എന്നും ഇയാൾ പിന്നീട് പോലീസിനോട് പറഞ്ഞു.