ഒന്നാം കല്ല് ബസ്സ് അപകടത്തിൽ പെട്ടു
ഒന്നാംകല്ല് : കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ജോഷി മോൻ ബസ് ഒന്നാം കല്ല് വച്ച് അപകടത്തിൽ പെട്ടു.കാലത്ത് ഒൻപത് മണിയോടുകൂടിയാണ് അപകടം നടന്നത്.കൂടുതലും സ്‌കൂൾ വിദ്യാർത്ഥികളും ജോലിക്കാരുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ് അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ധൃക്‌സാക്ഷികൾ പറയുന്നത്.നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ വർക് ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വർക്ക് ഷോപ്പിന് മുൻപിൽ വച്ചിരുന്ന ബൈക്ക് പൂർണ്ണമായും നശിച്ചു. 40 ഓളം പേർക്ക് പരിക്ക് പറ്റി. അപകടത്തിൽപ്പെട്ടവരെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരമാണ്.