‘ദളം’ സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി
ആര്യംപാടം : ആര്യാംപാടം സർവോദയം സ്‌കൂളിലെ 92 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'ദളം' സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു.മുണ്ടത്തിക്കോട് കൈലാസം കളരിക്ക് സമീപം നിർമ്മിച്ച വീടിന്റെ ഉദ്ഘാടനം അനിൽ അക്കരെ എം.എൽ.എ.നിർവഹിച്ചു. ദളം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. വീടിന്റെ താക്കോൽ ചലച്ചിത്ര താരം അപർണ്ണ ബാലമുരളി കൈമാറി. ദളം അംഗങ്ങൾ ആണ് തറ കെട്ടൽ, പ്ലംബിങ്, കിണർ പണി, വാർപ്പ് തുടങ്ങി എല്ലാ പണികളും ചെയ്തത്. ചടങ്ങിയ മറ്റൊരു സഹപാഠിക്കായി നിർമ്മിക്കുന്ന വീടിന്റെ മാതൃക നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ്‌കിഷോർ പ്രകാശനം ചെയ്തു. ദളം സംഗമം ശ്രീദേവി അമ്പലപുരം ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ, നിഷ സുനിൽകുമാർ, കെ.വി.ജോസ്, എം.ശശികുമാർ, ബോബൻ .സി.ജോസഫ് എന്നിവർ പ്രസംഗിച്ചു.