ടി പി പ്രഭാകര മേനോൻന്റെ ഫോട്ടോ അനാച്ഛാദനം

കുമരനെല്ലൂര്‍ : ദീർഘകാലം ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ് ആയി പ്രവർത്തിച്ച ടി പി പ്രഭാകര മേനോൻന്റെ ഫോട്ടോ അനാച്ഛാദനവും വാർഷിക പൊതുയോഗവും ജൂലൈ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് കുമാരനെല്ലൂർ പൂര കമ്മറ്റി ഓഫീസിൽ വച്ച് നടക്കും . മന്ത്രി എ സി മൊയ്തീൻ , അനിൽ അക്കര എം എൽ എ , നഗര സഭ ചെയർ പേഴ്‌സൺ ശ്രീമതി ശിവപ്രിയ സന്തോഷ് എന്നിവർ മുഖ്യ അഥിതികളായി പങ്കെടുക്കും. പൂര കമ്മറ്റി അംഗങ്ങൾ , സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ , നഗര സഭ കൗൺസിലർ മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.